Monday, 24 December 2012

കൊറിയന്‍ മദ്യപാന രീതികള്‍


തണുപ്പുള്ള രാജ്യമായത് കൊണ്ടാവാം കൊറിയയില്‍ മദ്യപാനമൊരു പ്രധാന ചടങ്ങ് ആണ്. ഏതൊരു ഗാതറിങ്ങിലും മദ്യപാനമില്ലാതെയിരിയ്കില്ല. മദ്യപാനമെന്നു വെച്ചാല്, പ്രത്യേകിച്ച് അരിയില്‍ നിന്നും വാറ്റി എടുക്കുന്ന സോജു എന്ന മദ്യം. ഇത് താരതമ്യേന കുറഞ്ഞ ആല്‍ക്കഹോള്‍ കണ്ടെന്റ് ഉള്ളതാണ്. 16-22% ശതമാനം ആല്ക്കഹോള്‍ ഉള്ള ഈ മദ്യം നമ്മുടെ നാട്ടില്‍ ചായ കുടിയ്കുന്ന പോലെ, ഒരു പാര്‍ട്ടിയ്ക് പോയാല്‍ ഒഴിച്ചുകൂടാനാവാത്തതാണ്. സോഷ്യല്‍ ഡ്രിങ്കിങ്ങ് എന്നത് ശരിയ്കും അനുഭവിയ്കാം കൊറിയന്സിന്റെ കൂടെ പോയാല്‍. ലീഗലി 18 വയസിനു മുകളിലുള്ളവര്‍ക്കേ മദ്യം വില്കാന്‍ പാടുള്ളൂ. അതൊരു പരിധി വരെ പാലിയ്കുന്നുമുണ്ട്. ആണ്‍-പെണ്‍ഭേദമില്ലാതെ എല്ലാരും സാമാന്യം നന്നായി മദ്യപിയ്കും. മദ്യപിയ്കാത്ത കൊറിയക്കാരന്‍/കാരി അപൂര്‍വമെന്നു തന്നെ പറയാം. നാട്ടില്‍ ചായ/കാപ്പി കുടിയ്കാത്തവരെപ്പോലെ. റൈസ് വൈനായ സോജു ആണ് മെയിന്‍. കൂടാതെ അനേകം ബിയറുകളും മറ്റ് മദ്യങ്ങളുമുണ്ട്. സോജു: കുടിയ്കാനുള്ള രീതികള്‍/എറ്റിക്കേറ്റ് സോജു (http://en.wikipedia.org/wiki/Soju) 375 മി.ലി കുപ്പികളിലാണ് പൊതുവെ വില്‍ക്കുന്നത്. വലിയ പ്ലാസ്റ്റിക് ബോട്ടിലുകളുമുണ്ട്. വളരെ ചെറിയ ഗ്ലാസില്‍ ചുരുങ്ങിയ അളവില്‍ എടുത്താണ് ഇത് കുടിയ്കുന്നത്. കുടിയ്കുന്നതിനുമുണ്ട് രീതികള്‍. പ്രായത്തില്‍ ഏറ്റവും മൂത്ത ആള്‍, അതിനു താഴെ പ്രായമുള്ളവരില്‍ തുടങ്ങി, ഏറ്റവും പ്രായം കുറഞ്ഞ അഡല്‍റ്റിനു പകര്‍ന്നു കൊടുക്കണം. വലിയ ഗാതറിങ്ങ് ആണെങ്കി ഓരോ ഗ്രൂപ്പായി തിരിഞ്ഞ്, അതിലെ സീനിയര്‍, ജൂനിയേഴ്സിന് ഒഴിച്ച് കൊടുക്കണം. ഇത് ആദ്യത്തെ റൌണ്ടിനേയുള്ളൂ. അത് കഴിഞ്ഞാ പിന്നെ ഒക്കെ ഒരു ഓളത്തിനു നടക്കും ആരും സ്വന്തം ഗ്ലാസ് സ്വയം നിറയ്കുകയോ, മുഴുവന്‍ നിറയാതെ ഫില്‍ ചെയ്യുകയോ അരുത്. ഇത് എപ്പോഴും പാലിയ്കപ്പെടേണ്ട നിയമമാണ്. പിന്നെ, സീനിയറിന്റെ മുന്നില്‍ ഫേസ്-ടു ഫേസ് മദ്യപിയ്കരുത്, ബഹുമാനസൂചകമായി, ഇടത്തേ കൈ വലത്തെ കൈമുട്ടില്‍ തൊട്ട്, വലത്തോട്ട് മുഖം തിരിച്ച് കുടിയ്കണം (കൈ തൊടുന്നത് പണ്ട് കാലത്തെ ഡ്രെസ് ഗ്ലാസില് മുട്ടാതെ ഇരിയ്കാനായിരുന്നത്രെ). അത് പോലെ തന്നെ വളരെ ക്ലോസ് ആയ ആള്‍ക്ക് സീനിയര്‍ സ്വന്തം ഗ്ലാസില്‍ ഒഴിച്ച് കുടിയ്കാന്‍ കൊടുക്കും. മദ്യപിയ്കുന്നതിനൊപ്പം അത്രയ്ക് ഭക്ഷണവും ഇതിന്റെ കുടെ അകത്താക്കുന്നുണ്ടാവും,. അത് കൊണ്ട് തന്നെ, സാധാരണയായി അമിതമദ്യപാനിയായ / ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളെ വളരെ വളരെ വിരളമായെ കണ്ടിട്ടുള്ളൂ. മറ്റൊരു അറിയപ്പെടുന്ന മദ്യം ആണ് മാക്വല്ലി (http://en.wikipedia.org/wiki/Makgeolli). ഇത് നമ്മുടെ കള്ളു പോലെ പുളിപ്പുള്ളമദ്യമാണ്. സ്വീകാര്യത സോജുവിന്റെ അത്രയ്കില്ല എന്ന്പറയാം :-)